25.6 C
Kollam
Wednesday, January 21, 2026
HomeNewsഅണലിയുടെ കടിയേറ്റ വാവ സുരേഷ് ആശുപത്രിയില്‍

അണലിയുടെ കടിയേറ്റ വാവ സുരേഷ് ആശുപത്രിയില്‍

പാമ്പു കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. പത്തനാപുരത്തുള്ള വീട്ടില്‍ പാമ്പ് പിടിത്തവുമായി ബന്ധപ്പെട്ട് കിണലിറങ്ങിയപ്പോഴായിരുന്നു വാവ സുരേഷിന് കടിയേറ്റത്. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച ശേഷം പുറത്തെത്തിയ വാവ സുരേഷിന് ഉഗ്ര വിഷമുളള പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് അദ്ദേഹത്തിന് കടിയേറ്റത്. കടിയേറ്റ വാവ സുരേഷിനെ മൂന്ന് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments