‘നാട്ടുകാരുടെ പണം പിരിച്ച് അവര്‍ പുട്ടടിച്ചു ; രേഖകള്‍ എന്റെ കൈവശമുണ്ട് ഇതാ ‘: ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും എതിരെ സന്ദീപ് ജി. വാരിയര്‍

90

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിവെടുത്ത് തട്ടിപ്പ് നടത്തിയെന്ന ഗുതുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിലായിരുന്നു പുട്ടടി. റിമ കല്ലിങ്കലും ആഷിഖ് അബുവും കൂടെ അവരോടൊപ്പം ഒരു കൂട്ടം സംഘവും ചേര്‍ന്ന് നാട്ടുകാരുടെ പണം പിരിച്ച് ‘പുട്ടടിച്ചു’ എന്നാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാതെ ഇവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ദേശീയ പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമയും ആഷിഖും ചേര്‍ന്ന് വന്‍തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ലെന്നാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here