യോഗി ആദിത്യനാഥിനെതിരെ ഭീകരാക്രമണത്തിന് സാദ്ധ്യത;  ഭീകരര്‍ വേഷം മാറി വരുമെന്ന് സംസ്ഥാന പോലീസിന് രഹസ്യ വിവരം….

94

മാദ്ധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണം നടത്താന്‍ ഭീകര്‍ പദ്ധതിയിടുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചു. അജ്ഞാത ടെലിഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഉടന്‍ തന്നെ ഈ വിവരം യുപി പോലീസിന് കൈമാറുകയായിരുന്നു. രഖ്‌നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ യോഗി ആദിത്യനാഥിനെ വധിക്കുമെന്നായിരുന്നു ടെലിഫോണ്‍ സംഭാഷത്തിലുണ്ടായിരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ സംസ്ഥാന പോലീസ് ശക്തമാക്കിയിട്ടുണ്ട്.  ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്  ഫോട്ടോ പതിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം നടത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ യുപി പോലീസ് . മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും  പ്രത്യേകിച്ച് ഗോരഖ്പൂരിലും വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here