ഇത്തിക്കരയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാവും പരിശോധനക്ക് എത്തുക. ഉച്ചയോടെ ഫോറന്‍സിക് സംഘം കൊല്ലത്തെ ഇളവൂരില്‍ എത്തും. മുങ്ങിമരണമാണെന്നായിരുന്നു ദേവനന്ദയുടെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും നിറഞ്ഞിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ ശരീരത്ത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ , ചതവിന്റെ പാടുകളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.