24.6 C
Kollam
Tuesday, July 22, 2025
HomeNewsപത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ താങ്ങ് ; വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ നേരിട്ടെത്തി...

പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ താങ്ങ് ; വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ നേരിട്ടെത്തി സഹായിക്കുന്ന നാട്ടുകാര്‍ : വീഡിയോ

ചോദ്യ പേപ്പര്‍ ടഫ് ആയ സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാന്‍ എല്ലാ വിധ സഹായവും ചെയ്തു നല്‍കുന്ന നാട്ടുകാരുടെ വീഡിയോ വൈറലാകുന്നു.

മഹാരാഷ്ട്രയിലാണ് സംഭവം. ഇവിടെ യവത്മലിലെ മഹാഗാവിലെ സ്‌കൂളിലാണ് മതിലില്‍ കയറി ജനലിലൂടെ ഉത്തരങ്ങളടങ്ങുന്ന പേപ്പര്‍ നല്‍കുന്നത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുന്‍ കൂര്‍ ചോദ്യപേപ്പര്‍ കൈക്കലാക്കിയ ശേഷം പകര്‍പ്പ് എടുത്ത് വാട്‌സ് ആപ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഒരു കൂട്ടം നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി എത്തിയത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ പോലും കാണാതെ പിന്‍വശത്തെ മതിലിലൂടെ എത്തി ഇവര്‍ ഉത്തര കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments