27.1 C
Kollam
Tuesday, March 18, 2025
HomeNewsകൊല്ലത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; നാടോടി സ്ത്രീ അറസ്റ്റില്‍ ;...

കൊല്ലത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; നാടോടി സ്ത്രീ അറസ്റ്റില്‍ ; കുട്ടി രക്ഷപ്പെട്ടത് തല നാരിഴയുടെ വ്യത്യാസത്തില്‍

സ്‌കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടി. ഈ സമയം ഇവിടെ നില ഉറപ്പിച്ച നാടോടി സ്ത്രീ കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ ജാസ്മി അടുത്തുള്ള വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് നാട്ടുകാര്‍ എത്തി നാടോടി സ്ത്രീയെ പിടിച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments