29.2 C
Kollam
Thursday, April 24, 2025
HomeNewsനമ്പി നാരായണന് നല്‍കിയ നഷ്ടപരിഹാരം: പൊലീസ് ഓഫീസര്‍മാരില്‍ ഈടാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ കോടതിയില്‍

നമ്പി നാരായണന് നല്‍കിയ നഷ്ടപരിഹാരം: പൊലീസ് ഓഫീസര്‍മാരില്‍ ഈടാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍ കോടതിയില്‍

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് ചാര കേസില്‍ കുടുക്കിയതിന് നല്‍കിയ നഷ്ടപരിഹാരം ആരോപണ വിധേയരായ അന്നത്തെ പൊലീസ് ഓഫീസര്‍മാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തിരുവനന്തപുരം രണ്ടാം സബ് കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കി. നമ്പി നാരായണന്‍ കോടതി മുമ്പാകെ നല്‍കിയിരുന്ന നഷ്ടപരിഹാര കേസില്‍ സര്‍ക്കാരിന് പുറമേ മുന്‍ ഡി.ജി.പിമാരായ സിബി മാത്യൂസ്, ടി.പി. സെന്‍കുമാര്‍,ഡിവൈ.എസ്.പി ജോഗേഷ്, സി.ഐ വിജയന്‍,ഇന്റലിജന്‍സ് ബ്യൂറോയിലെ ജോയിന്റ് ഡയറക്ടര്‍മാരായ മാത്യൂ ജോണ്‍,ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയിരുന്നു.

എന്നാല്‍, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ മദ്ധ്യസ്ഥത വഹിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപ കൈപ്പറ്റി കേസ് പിന്‍വലിക്കാന്‍ ധാരണയായി. അക്കാര്യം കോടതിയെ ബോധിപ്പിച്ച് ഉത്തരവ് വാങ്ങി തുക കൈമാറുകയും ചെയ്തു. എന്നാല്‍, എതിര്‍കക്ഷികളായ പൊലീസ് ഓഫീസര്‍മാരില്‍ നിന്ന് ഈ തുക ഈടാക്കാന്‍ കോടതി കല്പിച്ചില്ല. ഈ ഉത്തരവ് പുന:പരിശോധിയ്ക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അനുവദിച്ച പത്ത് ലക്ഷവും സുപ്രീം കോടതി ഉത്തരവിട്ട അന്‍പത് ലക്ഷത്തിനും പുറമെയുള്ള തുകയാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments