27.5 C
Kollam
Monday, December 23, 2024
HomeNewsജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനക്ക് കുഴിയില്‍ വീണ് പരിക്ക് ; രക്ഷാശ്രമം തുടരുന്നു

ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനക്ക് കുഴിയില്‍ വീണ് പരിക്ക് ; രക്ഷാശ്രമം തുടരുന്നു

കണ്ണൂര്‍ പയ്യാവൂരില്‍ നാട്ടില്‍ ഇറങ്ങിയ കാട്ടാനയ്ക്കു പരിക്കേറ്റു. നടക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റ കാട്ടാനക്ക് മൃഗഡോക്ടര്‍ മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടര്‍ന്നു വരികയാണ്.

ആനയുടെ നട്ടെല്ലിനും കാലിനും ഉള്‍പ്പെടെ കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് സൂചന. ചന്ദനക്കംപാറ ഷിമോഗ കോളനിക്ക് സമീപമാണ് ആന വീണ് പരിക്കേറ്റ് കിടക്കുന്നത്.

ഇന്നലെ നാട്ടില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതായി നാട്ടുകാര്‍ പലകുറി പടക്കം പൊട്ടിച്ചിട്ടിരുന്നു. ഇതിനിടെ ഭയന്നോടിയ ആനയ്ക്കാണ് ഇപ്പോള്‍ കുഴിയില്‍ വീണ് പരിക്കേറ്റിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അതല്ല , സമീപത്തുള്ള കാട്ടുതീ കണ്ട് ഓടി ആന കുഴയില്‍ വീണതാണെന്ന സംശയവുമുണ്ട്. നാലു വയസ് പ്രായം തോന്നിക്കുന്ന ആനയ്ക്കാണ് കുഴിയില്‍ വീണ് പരിക്കേറ്റിരിക്കുന്നത്.

വനംവകുപ്പും പൊലീസും ആനയുടെ പരിചരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ആനയെ ചികിത്സ നല്‍കിയശേഷം വനത്തിലേക്ക് കയറ്റിവിടാന്‍ ഉള്ള തീവ്രശ്രമത്തിലാണ് നാട്ടുകാരും വനപാലകരും. സ്ഥലത്തേക്ക് വാഹനം എത്തിക്കാന്‍ വഴിയില്ലാത്തതും ആനയെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ആനക്കൂട്ടം പ്രദേശത്ത് കൃഷിയും മറ്റും നശിപ്പിക്കുന്നത് പതിവാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments