26.3 C
Kollam
Tuesday, January 20, 2026
HomeNewsജില്ലയില്‍ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടും

ജില്ലയില്‍ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടും

കോഴിക്കോട് ജില്ലയില്‍ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കേരള ചിക്കന്‍ വ്യാപാരസമിതി തീരുമാനമെടുത്തു. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായാണ് വേങ്ങേരിയിലും കൊടിയത്തൂരിനും പത്തുകിലോമീറ്റര്‍ പരിസരത്തുള്ള കോഴിക്കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം.

പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്തലാക്കാനും നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭാ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ്മ, കുഴിമന്തി എന്നിവയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി നിര്‍ദേശം നല്‍കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments