26.8 C
Kollam
Thursday, October 23, 2025
HomeMost Viewedപ്രധാനമന്ത്രി മോദി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്തി; മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു

പ്രധാനമന്ത്രി മോദി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്തി; മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു

രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്ഥിതിഗതികൾ ചർച്ച ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.
കോവിഡ് സ്ഥിതിഗതികൾ നീതി ആയോഗ് അംഗം ഡോ.വിനോദ് പോൾ വിവരിച്ചു.

രോഗികളിൽ മൂന്നിൽ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വൻ നഗരങ്ങളിൽ രോഗം വലിയ തോതിൽ വ്യാപിക്കുകയാണ്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഡൽഹിയിലെ രോഗബാധ നിയന്ത്രിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments