27.4 C
Kollam
Monday, February 3, 2025
HomeMost Viewedപള്ളിപ്പുറം ഖനന അനുമതിക്ക് മന്ത്രി ഇ.പി ജയരാജൻ നേതൃത്വം നല്കുന്നതായി കെ.സുരേന്ദ്രൻ; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്...

പള്ളിപ്പുറം ഖനന അനുമതിക്ക് മന്ത്രി ഇ.പി ജയരാജൻ നേതൃത്വം നല്കുന്നതായി കെ.സുരേന്ദ്രൻ; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ്

പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനം നടത്താൻ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൻെറ അകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേർന്ന് ശതകോടികളുടെ അഴിമതിയാണ് സർക്കാരിൻെറ ലക്ഷ്യമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളുടെ മറവിൽ ഖനനം നടത്തി സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണിത്. പമ്പയിലെയും കണ്ണൂരിലെയും മണൽവാരലിന് നേതൃത്വം നൽകിയ അതേ സംഘമാണ് ടെക്നോസിറ്റിയിലുമെത്തിയത്. മംഗലപുരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഖനനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിൻെറ ലംഘനമാണിത്. വനം,പരിസ്ഥിതി മന്ത്രാലയത്തിൻെറ ചട്ടങ്ങൾ പാലിക്കാതെയായിരുന്നു പമ്പയിൽ മണൽ നീക്കൽ നടന്നത്. കേരളത്തിൻെറ പ്രകൃതി സമ്പത്ത് സി.പി.എം കൊള്ളയടിക്കുകയാണ്. പള്ളിപ്പുറത്തെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാൻ ബി.ജെ.പി പ്രവർത്തകർ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പു നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments