27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeവ്യാജ ഫാർമസി കോഴ്സ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ രാജ്യത്ത് വ്യാപകം ; കേരളത്തിലും ക്രമക്കേട് വ്യാപകമായതായി...

വ്യാജ ഫാർമസി കോഴ്സ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ രാജ്യത്ത് വ്യാപകം ; കേരളത്തിലും ക്രമക്കേട് വ്യാപകമായതായി പരാതി

ഫാർമസി കോഴ്സ് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കോഴ്‌സിൽ ചേരാത്ത വിദ്യാർത്ഥികൾക്ക് രാജ്യത്ത് യഥേഷ്ട്ടം നൽകുന്നതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ.
കൂടാതെ രാജ്യത്തെ ഫാർമസി വിദ്യാഭ്യാസത്തിന്റെയും ഫാർമസി പരിശീലനത്തിന്റെയും നിലവാരം മോശമാകുന്നതായും ഓർഗനൈസേഷൻ .
ഇത് അപകടകരമായ സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു .
ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പലരും വ്യാജമായി മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പടെ പരിശീലനം നടത്തുന്നു. ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി ആദ്യഘട്ടം ഫാർമസി ഡിപ്ലോമ കോഴ്സ് പൂർണ്ണമായും നിരോധിക്കണമെന്ന് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു .കോഴ്സിന് പ്രായപരിധിയും ഏർപ്പെടുത്തണം .
കോഴ്സ് പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ‘എക്സിറ്റ് പരീക്ഷ ‘ നടത്തണമെന്നും ഓർഗനൈസേഷൻ നിർദ്ദേശിച്ചു . ഫാർമസി ഇൻസ്‌പെക്ടർമാരുടെ പരിശോധന നിലച്ചതോടെ കേരളത്തിലും ക്രമക്കേട് വ്യാപകമായതായി പരാതിയുണ്ട് . തമിഴ് നാട് കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില കോളേജുകളിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് പണം നൽകി വാങ്ങുന്നത് .

- Advertisment -

Most Popular

- Advertisement -

Recent Comments