24.6 C
Kollam
Sunday, August 3, 2025
HomeMost Viewedപെരുന്തേനരുവിയില്‍ തേനീച്ചക്കൂട് സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു

പെരുന്തേനരുവിയില്‍ തേനീച്ചക്കൂട് സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു

പെരുന്തേനരുവിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഭീമന്‍ തേനീച്ചക്കൂട് ഭീഷണിയാകുന്നു.

പെരുന്തേനരുവി ടൂറിസം പദ്ധതി നാടിനായി സമര്‍പ്പിച്ച സാഹചര്യത്തിലും കെട്ടിടത്തില്‍ നാളുകളായി കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചക്കൂട് നീക്കിയിട്ടില്ല.

5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകള്‍ കൂട് കെട്ടി ഭീഷണിയാകുന്നത്. ഓഡിറ്റോറിയത്തിലേക്കു കയറുന്ന പടിക്കെട്ടുകളോട് ചേര്‍ന്ന് ജനാലക്ക് സമീപമാണ് തേനീച്ചകള്‍ കൂട്ടമായി കൂടി കൂട്ടിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.

- Advertisment -

Most Popular

- Advertisement -

Recent Comments