നിയന്ത്രണം വിട്ട ബസ് കനാലിലേയ്ക്ക് വീണ് 37 മരണം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് സിദ്ധി. രാവിലെയായിരുന്നു അപകടം. പാലം ഇടിച്ചു തകര്‍ത്താണ് ബസ് കനാലിലേക്ക് പതിച്ചത്.
അപകടത്തില്‍ പെടുമ്പോള്‍ 50 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. രാവിലെ 7.30ഓടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കനാലിലേയ്ക്ക് പതിക്കുകയായിരുന്നു. മരിച്ചവരില്‍ 16 വനിതകളും ഒരു കുട്ടിയും 20 പേര്‍ പുരുഷന്മാരുമാണ്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും മറ്റ് സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരണമഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
