27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeകോവിഡ് വാക്സിനായി നല്‍കിയത് ഉപ്പുലായനിയും വെള്ളവും ; ചൈനയുടെ തട്ടിപ്പ് പുറത്ത്

കോവിഡ് വാക്സിനായി നല്‍കിയത് ഉപ്പുലായനിയും വെള്ളവും ; ചൈനയുടെ തട്ടിപ്പ് പുറത്ത്

ചൈനയില്‍ വ്യാജ കോവിഡ് വാക്സിനുകള്‍ എന്ന പേരില്‍ വ്യാജ വ്യാക്‌സിനുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ് . സംഭവത്തില്‍ തലവന്‍ ബെയ്ജിംഗില്‍ പിടിയില്‍.

കോങ് എന്നയാളാണ് പിടിയിലായത്. ഉപ്പുലായനിയും മിനറല്‍ വാട്ടറുമുപയോഗിച്ച് ഇയാള്‍ കോവിഡ് വാക്സിനാണെന്ന് പറഞ്ഞ് വില്പന നടത്തി വരികയായിരുന്നു.

നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. യഥാര്‍ഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കി കോങ് വ്യാജ കോവിഡ് വ്യാക്സിന്‍ വിപണിയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ വ്യാജ വാക്സിന്‍ നിര്‍മ്മാണം തുടങ്ങിയ കോങ് .ഇതില്‍ 6000 ബാച്ച് വാക്സിനുകള്‍ നവംബറില്‍ ഹോങ്കോങിലയച്ചു. പിന്നാലെ, മറ്റു വിദേശരാജ്യങ്ങളിലേക്കും വ്യാജവാക്സിന്‍ കടത്തി. തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെ സംഘം ഏകദേശം 18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടമുണ്ടാക്കിയതായി മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments