26.2 C
Kollam
Sunday, December 22, 2024
HomeMost Viewedകോവിഡ് വ്യാപനം കേരളത്തിൽ രണ്ടാം ഘട്ടത്തിന്റെ സൂചന നൽകുന്നു ; 5...

കോവിഡ് വ്യാപനം കേരളത്തിൽ രണ്ടാം ഘട്ടത്തിന്റെ സൂചന നൽകുന്നു ; 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ

കോവിഡ് കേസുകൾ ഉയരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിദ്ദേശം നൽകി .പരിശോധന നിരക്ക് വർദ്ധിപ്പിക്കാനും ആർ ടി – പി സി ആർ ടെസ്റ്റുകൾ ഉയർത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു . രാജ്യത്ത് നിലവിലുള്ള കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് .
മഹാരാഷ്ട്രയിൽ രാത്രി കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു .
പൂനെയിൽ കർഫ്യു പ്രഖ്യാപിച്ചു . രാത്രി 11 മുതൽ പുലർച്ചെ 6 മണി വരെ അവശ്യ സർവ്വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്ക് ഏർപ്പെടുത്തി . ഫെബ്രുവരി 28 വരെ സ്കൂളുകളും കോളേജുകളും അടച്ചു .
സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗവൺമെൻറ് 4 ഓളം നിർദേശങ്ങൾ നൽകി.
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 87000 ഓളം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാo ഘട്ടമാണെന്ന സൂചനയുണ്ട് .

- Advertisment -

Most Popular

- Advertisement -

Recent Comments