27.7 C
Kollam
Thursday, December 26, 2024
HomeNewsCrimeകെ എസ് ആർ ടി സി യിലെ ക്രമക്കേടുകൾ...

കെ എസ് ആർ ടി സി യിലെ ക്രമക്കേടുകൾ ഗവ. അന്വേഷിക്കും ; ഗുരുതര വീഴ്ചയെന്ന് മന്ത്രി എ . കെ ശശീന്ദ്രൻ

കെ എസ് ആർ ടി സിയിലെ ക്രമക്കേടുകൾ സംസ്ഥാന ഗവൺമെൻറ് വിശദമായി അന്വേഷിക്കുന്നു.
100 കോടി രൂപ കാണാനില്ലെന്നാണ് വെളിപ്പെടുത്തൽ .
ഏത് ഏജൻസി അന്വേഷിക്കണമെന്ന് സർക്കാർ തീരുമാനിക്കും .
അന്വേഷണ വിവരം അറിയിച്ചത് മന്ത്രി എ .കെ ശശീന്ദ്രനാണ് . ഗുരുതര വീഴ്ചയാണ് കണ്ടെത്തിയതെന്ന്  മന്ത്രി പറഞ്ഞു.

ക്രമക്കേടുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റം, സസ്പെന്ഷൻ നടപടികൾ സ്വീകരിച്ചെങ്കിലും വിശദമായ അന്വേഷണം നടത്തനാണ് സർക്കാർ തീരുമാനം .
വിജിലൻസ് അന്വേഷണം ഉൾപ്പടെയുള്ളവ പരിഗണിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ വ്യക്തമാക്കി.
100 കോടി രൂപാ കാണാനില്ലെന്ന വിവരം നേരത്തെ വെളിപ്പെടുത്തിയത് സി എം ഡി ബിജുപ്രഭാകർ ഐ എ എസ് ആയിരുന്നു. അന്വേഷണ തീരുമാനം വൈകാതെ ഉണ്ടാകും.

- Advertisment -

Most Popular

- Advertisement -

Recent Comments