തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ കമ്മീഷണറെ സർക്കാരിന് നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. അഡീഷണൽ സെക്രട്ടറിമാരായ ബി എസ് പ്രകാശ്,ടി ആർ ജയപാൽ എന്നിവരിൽ ഒരാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ഉന്നത അധികാര സമിതി അംഗം സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കണമെന്ന കേരളത്തിൻറെ ആവശ്യമാണ് ഇതോടെ അംഗീകരിച്ചത്. ഇപ്പോഴുള്ള കമ്മീഷണർ വി എസ് തിരുമേനിക്ക് സ്ഥാനമൊഴിയാനും സുപ്രീംകോടതി അനുമതി നൽകി. നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിൻറെ ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരി നല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് അധികാരമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു
