25.6 C
Kollam
Wednesday, September 18, 2024
HomeEntertainmentCelebrities"ദി പ്രീസ്റ്റ് " പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നു ; ചിത്രം ഒരു വ്യത്യസ്ത അനുഭവം

“ദി പ്രീസ്റ്റ് ” പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നു ; ചിത്രം ഒരു വ്യത്യസ്ത അനുഭവം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രമായ ”ദി പ്രീസ്റ്റ് ” പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നു.
ചിത്രം ഒരു മികച്ച ഹൊറർ സസ്പെൻസ് ത്രില്ലറാണ് . സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മഞ്ജു വാര്യരും
ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ .
അതുകൊണ്ട് തന്നെ ഇതിനൊരു പ്രത്യേകതകൂടിയുണ്ട് .
ആദ്യ സീനുകളുടെ സ്വാംശീകരണം തന്നെ നേരിട്ട് കഥയിലേക്ക് കയറുന്ന രീതിയാണ്
അപ്പോൾ തന്നെ മമ്മൂട്ടിയേയും ചിത്രത്തിൽ കാണാം . ഒരു തുടർ ആത്മഹത്യ പരമ്പരയുടെ അന്വേഷണത്തിലാണ് ദി പ്രീസ്റ്റ് ആരംഭിക്കുന്നത് . അന്വേഷണത്തിൽ പോലീസിനെ സഹായിക്കാൻ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ഫാദർ ബെനഡിക്ട് ആദ്യ സീനുകളിൽ ഇടംപിടിക്കുന്നു .
അന്വേഷണത്തിൽ അതി സമർത്ഥമായി പോലീസിനോടൊപ്പം നിൽക്കുന്നു .
രണ്ടാമത്തെ കേസിൽ സസ്പെന്ഷനുകളും ട്വിസ്റ്റുകളും ഭീതിയുമെല്ലാം ഫാദർ കാഴ്ച വയ്ക്കുന്നു .
ചില പ്രധാന രംഗങ്ങളിൽ മാത്രമാണ് പ്രീസ്റ്റ് എന്ന കഥാപാത്രം ളോഹയിൽ പ്രത്യക്ഷപ്പെടുന്നത്.
മഞ്ജുവിന്റെ അഭിനയ മുഹൂർത്തത്തിലെ ഒരു നാഴിക കല്ലുകൂടിയാണ് ഈ ചിത്രം .
സീനുകൾക്ക് അനുസൃതമായ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ത്രില്ലെർ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് “ദി പ്രീസ്റ്റ് ” ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments