26.4 C
Kollam
Thursday, October 23, 2025
HomeNewsCrimeസി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍

സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി.
അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പരിയാരത്തുനിന്ന് ഈ കാര്‍ ഉപേക്ഷിച്ചനിലയില്‍ പിന്നീട് കണ്ടെടുത്തു. സജേഷിന്റെ പേരിലാണ് കാറെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments