സിൽവർലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു.പദ്ധതിയുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് ഇത് . എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും.മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് ചേരും.
ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരും. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കും. ഭൂമി നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പാർട്ടി നേതൃത്വം പറയുന്നു.
മൂലധന ചെലവുകൾക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ടു പോകാനാകില്ല.