28.4 C
Kollam
Saturday, April 26, 2025
HomeNewsകെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; എഐസിസിയുടെ അംഗീകാരത്തോടെ

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; എഐസിസിയുടെ അംഗീകാരത്തോടെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിച്ചതിനും പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ

എന്നാൽ, കെ വി തോമസിനെ പുറത്താക്കിയ നടപടി ഒരു രീതിയിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.തൃക്കാക്കരയില്‍ കെവി തോമസിന് ഒരുചുക്കും ചെയ്യാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments