25.1 C
Kollam
Wednesday, January 21, 2026
HomeNewsകൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ; അണ്‍ റിസര്‍വേഡ് എക്സ്പ്രസ്

കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ; അണ്‍ റിസര്‍വേഡ് എക്സ്പ്രസ്

വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു.ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂര്‍- കൊല്ലം പാതയില്‍ അണ്‍ റിസര്‍വേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്.

രാവിലെ 6.15ന് യാത്ര തിരിച്ച്‌ 7.45ന് പുനലൂര്‍ എത്തും. 8.15ന് പുനലൂരില്‍നിന്നും തിരിച്ച്‌ 9.40ന് കൊല്ലത്ത് വരും. പാതയില്‍ വൈദ്യുതീകരണത്തിന് ശേഷമുള്ള ആദ്യ മെമു സര്‍വീസിന് റെയില്‍വെ ബോര്‍ഡ് തീരുമാനം എടുത്തതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയാണ്.

മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

യാത്രാക്ലേശം പരിഹരിക്കാനായി കിഴക്കന്‍മേഖലയില്‍നിന്നും ജില്ലാ ആസ്ഥാനത്തേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുള്ളതാണ് മെമു സര്‍വീസിന്റെ പ്രത്യേകത.ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും.

- Advertisment -

Most Popular

- Advertisement -

Recent Comments