28.4 C
Kollam
Tuesday, February 4, 2025
HomeNewsഹെൽമറ്റ് മാത്രം ധരിച്ചാൽ പോരാ,അതിന്റെ ബെൽറ്റും ഇടണം; പിഴ രണ്ടായിരം വരെ

ഹെൽമറ്റ് മാത്രം ധരിച്ചാൽ പോരാ,അതിന്റെ ബെൽറ്റും ഇടണം; പിഴ രണ്ടായിരം വരെ

ഹെൽമെറ്റ് സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാൽ അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഹെൽമെറ്റിന് നിർബന്ധമായും ഐ എസ് ഐ ബാധകമാണ്.മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിക്കുക. ഓരോ നിയമലംഘനത്തിനും ആയിരം രൂപയാണ് പിഴ ചുമത്തുക. നിയമം അനുസരിച്ച്‌ മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് വെയ്ക്കാനും വ്യവസ്ഥ ഉണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments