25.8 C
Kollam
Friday, November 22, 2024
HomeNewsമോദി-പിണറായി സര്‍ക്കാരുകളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം; മുന്നണി വിപുലീകരിക്കും

മോദി-പിണറായി സര്‍ക്കാരുകളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം; മുന്നണി വിപുലീകരിക്കും

ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ ഇടത് സര്‍ക്കാരിനെയും രൂക്ഷഭാഷയില്‍ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കാന്‍ ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി. മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും.

എല്‍ഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണക്കും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്‌കാരിക്കും. കെപിസിസിയിലും ഡിസിസിയിലും ഇലക്ഷന്‍ കമ്മറ്റി രൂപീകരിക്കും.

കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുന സംഘടന നടത്തും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കും. കാലാനുസൃതമായ സമര രീതി ആവിഷ്‌ക്കരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്‌കാരിക്കും. ബൂത്ത് തലത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തും. കലഹരണ പെട്ട പദാവലി പരിഷ്‌കാരിക്കും. പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതു പക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ് ഇത് മുതലെടുക്കാന്‍ സാധിക്കണം. പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments