29 C
Kollam
Friday, December 2, 2022
HomeMost Viewed'കൂട്ട്' പദ്ധതിക്ക് 26 ന് തുടക്കം; കുട്ടികൾക്കെതിരെ ഓൺലൈൻ അതിക്രമം വർധിക്കുന്നു

‘കൂട്ട്’ പദ്ധതിക്ക് 26 ന് തുടക്കം; കുട്ടികൾക്കെതിരെ ഓൺലൈൻ അതിക്രമം വർധിക്കുന്നു

- Advertisement -

വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 26 ന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കുട്ടികൾക്ക് എതിരെയുള്ള ലൈം ഗികാതിക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് നടത്തി വരുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ ഓൺലൈൻ കേസുകൾ വർദ്ധിച്ച് വരുകയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

അപക്വമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളിൽ ഓൺലൈനിലൂടെ അശ്ലീല ആക്രമണത്തിന് ഇരയായ ജില്ലകളിലെ സ്കൂളുകളിൽ ഓൺലൈനായും ഓഫ്‌ലൈനായും ബോധവക്തരണം ചെയ്യും.കുട്ടികളെ ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്‌തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്‍റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും.

ആധുനിക ഐടി സാധ്യതകൾ ഉപയോഗിച്ച് മികച്ച സൈബർ അവബോധം സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ സെമിനാർ, വർക്ക്ഷോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ട്രെയിനിംഗ് മുതലായവ ഉൾപ്പെടുന്നു. പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പരിപാടിയുടെ ഫേസ് 2, ഫേസ് 3 എന്നിവ മലപ്പുറത്തും കോഴിക്കോടും നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇരകൾക്കും അവരുടെ മാതാപിതാക്കൾക്കും ആവശ്യമായ നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നതിനുള്ള സെഷനുകൾക്കുള്ള സൗജന്യ കൗൺസലിംഗ് ഇത് വഴി നൽകും.

- Advertisment -

Most Popular

- Advertisement -

Recent Comments