27.4 C
Kollam
Sunday, December 22, 2024
HomeNewsCrimeവധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇപി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറുമാണ് മൊഴി നല്‍കാന്‍ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ്.എച്ച്.ഒയെ അറിയിച്ചത്.

നാളെയും മറ്റന്നാളുമായി ഹാജരാകണമെന്നായിരുന്നു നോട്ടീസ്. മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമക്കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്ന് ഇരുവരും പറയുന്നു.ഇപി ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം സുനീഷും ഗണ്‍മാന്‍ അനില്‍കുമാറും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇപിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments