27.1 C
Kollam
Tuesday, February 4, 2025
HomeMost Viewedശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ മുഖ്യമന്ത്രി; ചുമതല നല്‍കിയത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ മുഖ്യമന്ത്രി; ചുമതല നല്‍കിയത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും.
അതിന്റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്.കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments