26 C
Kollam
Wednesday, January 21, 2026
HomeNewsഗണേഷ്‌കുമാറിനതിരേ കെ രാജു; മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്‌നം

ഗണേഷ്‌കുമാറിനതിരേ കെ രാജു; മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്‌നം

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് എതിരേ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജു രംഗത്ത്. കെ.ബി ഗണേഷ്‌കുമാറിന് തലക്കനമാണെന്നും അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനമുരടിപ്പാണെന്നും രാജു പറഞ്ഞു. സി.പി.എം-സി.പി.ഐ ഐക്യത്തെ തകര്‍ക്കാന്‍ എം.എല്‍.എ ശ്രമിക്കുകയാണ്.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഗണേഷ് സി.പി.ഐയ്‌ക്കെതിരെ കാനം രാജേന്ദ്രന് പരാതി നല്‍കിയാല്‍ അത് ചവറ്റുകുട്ടയിലിടുമെന്നും കെ. രാജു പറഞ്ഞു.സി.പി.ഐയുടെ മന്ത്രി സ്ഥാനങ്ങള്‍ ഗണേഷ്‌കുമാറിന്റെ ഔദാര്യമല്ല. മന്ത്രിയാകാത്താണ് പ്രശ്‌നമെങ്കില്‍ ഇനിയും അവസരമുണ്ട്്.

കേരള കോണ്‍ഗ്രസ് ബിയിലെ ഏത് നേതാവിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അറിയാമെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളനത്തില്‍ ഗണേഷ്‌കുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments