27.8 C
Kollam
Saturday, November 9, 2024
HomeNewsസിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേട്; കെ സുധാകരന്‍

സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേട്; കെ സുധാകരന്‍

സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് പാര്‍ട്ടി പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷങ്ങള്‍ പിന്നിടുകയും, മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments