25.8 C
Kollam
Monday, December 23, 2024
HomeNewsമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യം; എ.കെ ബാലന്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിവാദം അനാവശ്യം; എ.കെ ബാലന്‍

മന്ത്രിമാരുടെ പേഴ്‌സണ സ്റ്റാഫുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യവും അര്‍ത്ഥമില്ലാത്തതുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍.സജി ചെറിയാന്‍ രാജി വച്ചതിനെ തുടര്‍ന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്ന 25 സ്റ്റാഫുകളെയാണ് സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വിഭജിച്ചുകൊടുത്ത മന്ത്രിമാരുടെ ഓഫീസുകളില്‍ വിന്യസിച്ചത്. മറ്റൊരു മന്ത്രി വന്നു കഴിഞ്ഞാല്‍ ഇതെ സ്റ്റാഫുകള്‍ തന്നെയായിരിക്കും ആ കര്‍ത്തവ്യം നിര്‍വഹിക്കുക. അതുകൊണ്ട് ഇതൊരു അധിക ചെലവല്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയ മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30 എന്ന ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലഘട്ടത്തിലാണ് 30 സ്റ്റാഫുകളെന്നത് 25 സ്റ്റാഫുകളാക്കി ചുരുക്കിയത്. അതുവഴി 100 സ്റ്റാഫിനെയാണ് സര്‍ക്കാര്‍ വേണ്ടാന്ന് വച്ചത്. അതുവഴി 5 വര്‍ഷം ചുരുങ്ങിയത് 60 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചത്. അത് ഇപ്പോഴും തുടരുകയാണ്.വസ്തുത ഇതായിരിക്കെ അധിക ധൂര്‍ത്ത് എന്ന രൂപത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നുപോലും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഇത് വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments