27.4 C
Kollam
Saturday, April 26, 2025
HomeMost Viewedതെരുവുനായ്ക്കളെ കൊന്ന് പ്രകടനം; പ്രതികളെ കോടതി വെറുതെവിട്ടു

തെരുവുനായ്ക്കളെ കൊന്ന് പ്രകടനം; പ്രതികളെ കോടതി വെറുതെവിട്ടു

തെരുവുനായ്ക്കളെ കൊന്ന് പ്രകടനം നടത്തിയ കേസില്‍ കേരള കോണ്‍ഗ്രസ് നേതാക്കളടക്കം 15 പ്രതികളെ കോടതി വെറുതെവിട്ടു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അടക്കം 15 യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് കോട്ടയം സിജെഎം കോടതി വെറുതെ വിട്ടത്. തെരുവുനായ ശല്യം രൂക്ഷമായിരുന്ന സമയത്താണ് വ്യത്യസ്ത സമരവുമായി കേരള യൂത്ത് ഫ്രണ്ട് (എം)പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. തെരുവ് നായയെ കൊന്നശേഷം ആയിരുന്നു യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

2016 സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം കോട്ടയത്ത് അരങ്ങേറിയത്. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കോട്ടയം ചീഫ് മജിസ്‌ട്രേറ്റ് കോടതി 3 ആണ് പ്രതികളെ വെറുതെ വിട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments