26 C
Kollam
Wednesday, January 21, 2026
HomeNewsഒടുവിൽ തെറ്റ് മനസിലായി; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ

ഒടുവിൽ തെറ്റ് മനസിലായി; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവദത്തില്‍ പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു. പാർട്ടി നേതൃത്വം വിളിപ്പിച്ചതല്ലെന്നും ബീന ഫിലിപ്പ് വിശദീകരിച്ചു.

പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു. ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയില്‍ പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളും സിപിഎമ്മില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചത്.

ആർ.എസ്.എസ് പരിപാടിയിൽ മേയർ; പുലിവാല് പിടിച്ച് സി.പി.എം. വിമർശനവുമായി കോൺഗ്രസ്

ചടങ്ങിന് ശേഷം നടത്തിയ വിശദീകരണമാകട്ടെ അമര്‍ഷം ഇരട്ടിയാക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി കര്‍ശമായി പറഞ്ഞിട്ടില്ലെന്നായിരുന്നു മേയറുടെ പ്രതികരണം.

മേയറെ പരസ്യമായി തള്ളി സിപിഎം; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല

- Advertisment -

Most Popular

- Advertisement -

Recent Comments