27.4 C
Kollam
Sunday, December 22, 2024
HomeNewsകുറ്റം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം; ഡോ.തോമസ് ഐസക്ക്

കുറ്റം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം; ഡോ.തോമസ് ഐസക്ക്

തന്റെ നേരേയുള്ള കുറ്റമെന്താണെന്നും അതു വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണമെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മസാല ബോണ്ടിന് അനുമതി നല്‍കിയ ആര്‍.ബി.ഐക്ക് തോന്നാത്തത് എങ്ങനെ ഇവര്‍ക്ക് തോന്നുന്നുവെന്ന് അദ്ദേഹം ചോദിച്ചു.ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്നത് തന്റെ പൗരാവകാശ ലംഘനമാണ്.

പ്രിവന്‍ഷന്‍ ഓഫ് മണിലോണ്ടറിംഗ് ആക്ട് അനുസരിച്ച് ഇ.ഡിക്ക് ഏതന്വേഷണവും നടത്താം.പക്ഷേ ഇവടെ പറയുന്നത് ഫെമ എന്നാണ്.
വായ്പയെടുക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇ.ഡി. ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനമല്ല.ഹാജരാകാതിരിക്കുന്നത് പാര്‍ട്ടിയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.തെറ്റായ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കും.

ആദ്യ സമന്‍സ് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു.കോണ്‍ഗ്രസും ഇ.ഡിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രം വിചാരിച്ചിട്ടും സംസ്ഥനത്തെ പാപ്പരാക്കാന്‍ പറ്റുന്നില്ല.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പഠിക്കുന്നില്ലെന്നും
കേന്ദ്ര സര്‍ക്കാര്‍ ഇ.ഡിയെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുകയാണെന്നും ഡോ.തോമസ് ഐസക്ക് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments