വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി.
നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി
കോടതിവിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‍വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്നാണ് ഹര്‍ജികള്‍ പരിഗണിച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. അവധി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെയാണ് വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്.