27.1 C
Kollam
Sunday, December 22, 2024
HomeNewsകെടി ജലീലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രന്‍

കെടി ജലീലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രന്‍

കെ ടി ജലീലിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസെടുത്തില്ലെങ്കില്‍ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്യദിന ആഘോഷത്തിനിടെ ബോധപൂര്‍വം നടത്തിയ പ്രസ്താവനയാണിത്. കശ്മീരിന്റെ കാര്യത്തില്‍ ജലീലിന്റെ നിലപാടാണോ മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം.കെ ടി ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹമാണ്.

ആസാദ് കാശ്മീര്‍; പ്രതികരിച്ച് കെ.ടി ജലീല്‍


എന്നിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ല. സര്‍ക്കാരും രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നു. രാജ്യത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നു. ജമ്മു കാശ്മീര്‍ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് തള്ളി പറയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

ആസാദ് കശ്മീര്‍; കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

ജലീല്‍ മുന്‍പും ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ട്. സിമി ബന്ധം ഉപേക്ഷിച്ചിട്ടും മുന്‍ നിലപാടുകളില്‍
ജലീലിന് മാറ്റം ഉണ്ടായിട്ടില്ല. കേസെടുത്തില്ലെങ്കില്‍ ബി ജെ പി നിയമനടപടി സ്വീകരിക്കും. ജലീലിനെതിരെ ബിജെപി വലിയ പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായം; മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്

- Advertisment -

Most Popular

- Advertisement -

Recent Comments