27.1 C
Kollam
Tuesday, February 4, 2025
HomeMost Viewedസോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്; കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ

സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്; കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മകള്‍ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇതോടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,42,39,372 ആയി.

- Advertisment -

Most Popular

- Advertisement -

Recent Comments