സംസ്ഥാനത്തെ സര്‍വകലാശലകളില്‍ ബന്ധുനിയമനം അനുവദിക്കില്ലെന്നും എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ പ്രതികരിക്കാനില്ല.സര്‍വകലാശാലകളുടെ സ്വതന്ത്ര അധികാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാന്‍ സര്‍വകലാശാലകള്‍ ബാധ്യസ്ഥമാണ്. ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും പ്രിയ വര്‍ഗീസിന്റെ രാഷ്ട്രീയ നിയമനത്തില്‍ ചാന്‍സിലറെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കും. ബില്‍ വരുമ്പോള്‍ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും. ബില്‍ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടതില്‍ പ്രതികരിക്കാനില്ല.നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.