25.8 C
Kollam
Friday, December 27, 2024
HomeMost Viewedനായകളില്‍ നിന്നും കടിയേറ്റ മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും; ആരോഗ്യമന്ത്രി

നായകളില്‍ നിന്നും കടിയേറ്റ മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും; ആരോഗ്യമന്ത്രി

നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കും. പേവിഷബാധ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായാണ് വിദഗ്ധ സമിതിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.

നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങളില്‍ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. വിദഗ്ധ സമിതി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചത്.

2022 ജനുവരി മുതല്‍ ആഗസ്റ്റ് മാസം 25 വരെ കോട്ടയം ജില്ലയില്‍ മാത്രം 7164 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പത്തികധികം പേര്‍ക്ക് നായയുടെ കടിയേറ്റു.

- Advertisment -

Most Popular

- Advertisement -

Recent Comments