29 C
Kollam
Sunday, December 22, 2024
HomeMost Viewedസർവകലാശാല നിയമ ഭേദഗതി ബിൽ; മാറ്റത്തിന് സർക്കാർ

സർവകലാശാല നിയമ ഭേദഗതി ബിൽ; മാറ്റത്തിന് സർക്കാർ

ഗവർണ്ണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച്ച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു ജി സി മാർഗ നിർദേശത്തിന് വിരുദ്ധം ആകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ഗവർണർ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം ചൂണ്ടിക്കട്ടിയിരുന്നു.അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവർണറെ അനുനയിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാരിന് ഉറപ്പില്ല

- Advertisment -

Most Popular

- Advertisement -

Recent Comments