26.7 C
Kollam
Wednesday, December 11, 2024
HomeNewsCrimeഅമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം

അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം

അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020 ഡൺലാപ് സ്ട്രീറ്റിൽ മുറികൾ വാടകയ്ക്കു നൽകുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്.40നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

അക്രമി 40 വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനാണെന്നും പൊലീസ് വ്യക്തമാക്കി.പ്രാദേശിക സമയം ഞായർ പുലർച്ചെയായിരുന്നു ആക്രമണം. കെട്ടിടത്തിനു തീ പിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചവർക്കു നേരെയാണ് അക്രമി വെടിയുതിർത്തത്. പുലർച്ചെ ഒരു മണിക്ക് അക്രമിയെക്കുറിച്ച് പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments