24.6 C
Kollam
Tuesday, July 22, 2025
HomeMost Viewedമകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ഇടിച്ച്...

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ഇടിച്ച് മരിച്ചു; തിരുവനന്തപുരം നാലാഞ്ചിറയിൽ

മകളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ട് വരാൻ പോയ യുവതി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍ വീട്ടില്‍ ജിജി ജോസഫിന്‍റെ ഭാര്യ പ്രീത (39) ആണ് നാലാഞ്ചിറ കുരിശ്ശടി ജങ്ഷന് സമീപം ഇന്ന് പകൽ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് മരിച്ചത്. നാലാഞ്ചിറ സര്‍വോദയ സ്കൂളിൽ പഠിക്കുന്ന മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന വഴിയിലാണ് പ്രീത അപകടത്തില്‍പ്പെട്ടത്.

സ്കൂട്ടറിൽ, പ്രീത സഞ്ചരിച്ച അതേ ദിശയില്‍ വന്ന ബസ് സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ പ്രീതയുടെ തലയിലൂടെ ബസിന്‍റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ച പ്രീതയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ജീജ, ജീന.

- Advertisment -

Most Popular

- Advertisement -

Recent Comments