25.6 C
Kollam
Tuesday, January 21, 2025
HomeNewsCrimeമുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ; ഒരാഴ്ച മുൻപാണ് മുഫീദ മരിച്ചത്

മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ; ഒരാഴ്ച മുൻപാണ് മുഫീദ മരിച്ചത്

വയനാട് തരുവണയിലെ മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുഫീദയുടെ ഭർത്താവ് ഹമീദിൻ്റെ ആദ്യഭാര്യയിലെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ മരിച്ചത്. ഭർത്താവിൻ്റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി.

ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇവർ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 3 പേരടങ്ങിയ സംഘം തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments