27.8 C
Kollam
Saturday, December 21, 2024
HomeNewsCrimeഅങ്കിത ഭണ്ഡാരിയുടെ കൊലപാതകം; വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും

അങ്കിത ഭണ്ഡാരിയുടെ കൊലപാതകം; വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും

ഉത്തരാഖണ്ഡില്‍ ഏറെ കോളിളക്കം സൃഷ്ചിച്ച അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും.

പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു.റിസോർട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും ഡിഐജി. പറഞ്ഞു.

അതേസമയം യഥാർത്ഥ മരണ കാരണം അറിയാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് അങ്കിതയുടെ കുടുംബം വ്യക്തമാക്കി,

- Advertisment -

Most Popular

- Advertisement -

Recent Comments