28.6 C
Kollam
Sunday, January 12, 2025
HomeNewsഖാര്‍ഗേക്കായി രമേശ് ചെന്നിത്തല; പ്രചാരണത്തിനിറങ്ങും

ഖാര്‍ഗേക്കായി രമേശ് ചെന്നിത്തല; പ്രചാരണത്തിനിറങ്ങും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാര്‍ജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെക്കൊപ്പം പ്രചാരണം നടത്തും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും.

നിലവില്‍ ചെന്നിത്തല കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല. നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരന്‍, വി.ഡി സതീശന്‍ തുടങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്നവരുടെ പക്ഷം പിടിക്കലില്‍ ശശി തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments