ചടയമംഗലത്ത് പ്രസവം വീട്ടിൽ നടത്തിയതിനെത്തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം തുടര്‍നടപടിയെടുക്കാൻ പൊലീസ്. മരിച്ച അശ്വതിയുടെ നിര്‍ദേശപ്രകാരമാണ് വീടിനുള്ളിൽ വച്ച് താനും മകനും ചേര്‍ന്ന് പ്രസവമെടുത്തതെന്നാണ് ഭര്‍ത്താവ് അനി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു
ആശുപത്രിയിൽ പോകുന്നതിനോട് യുവതി എതിര്‍പ്പ് കാണിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകി. നേരത്തേയും അശ്വതി വീട്ടിനുള്ളിൽ പ്രസവിച്ചിരുന്നുവെന്ന വിവരവും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയിൽ അശ്വതിയുടേയും കുഞ്ഞിന്റേയും മൃതദേഹം സംസ്കരിച്ചു.