28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാർഥിനി മരിച്ചു; മരിച്ച ആളെ തിരിച്ചറിഞ്ഞു

പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാർഥിനി മരിച്ചു; മരിച്ച ആളെ തിരിച്ചറിഞ്ഞു

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇന്നു രാവിലെ 8 മണിയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ദീപ്തി.

- Advertisment -

Most Popular

- Advertisement -

Recent Comments