രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫഌഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തത്.ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും.
ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ട്രെയിന്‍ ഓടുക. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
