25.6 C
Kollam
Wednesday, November 20, 2024
HomeNewsകെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി; ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യതയെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി; ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യതയെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

അതേസമയം, ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പിലാക്കുന്നതിൽ സാവകാശം നൽകേണ്ടതില്ല എന്ന് ഗതാഗത മന്ത്രി പറഞ്ഞു. പരിശോധന കൂടുതൽ ശക്തമാക്കും. നിയമ ലംഘനം അനുവദിക്കില്ല, എന്നാൽ നിയമപരമായ യാത്ര നടത്തുന്നവർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളുടെ വേട്ടയാടൽ പരാതിയിൽ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താനും പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments