28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; വധശ്രമം ചുമത്തി കേസ്

ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; വധശ്രമം ചുമത്തി കേസ്

തിരുവനന്തപുരം മലയിന്‍കീഴില്‍ വീട്ടമ്മയ്ക്ക് ക്രൂര മര്‍ദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭര്‍ത്താവ്.മേപ്പുക്കട സ്വദേശി ദിലീപ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മര്‍ര്‍ദ്ദനം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാള്‍ ചിത്രീകരിച്ചു.

ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയില്‍ ഉണ്ട്. ജോലിക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ പോകുന്നതെന്നും യുവതി പറയുന്നുണ്ട്.ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരില്‍ ചിലര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് മലയിന്‍കീഴ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഭാര്യയെ മ!ര്‍ദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തുട!ര്‍ന്ന് വധശ്രമം ചുമത്തി ഇയാള്‍ക്കെതിരെ മലയിന്‍കീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായതാണ് ദിലീപും യുവതിയും. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments